Kerala PSC - LDC/ LGS/Degree Level - Syllabus - Kerala History - Study Material

By Arpit Kumar Jain|Updated : August 18th, 2021

byjusexamprep

കേരള പി എസ് സി പരീക്ഷകളിൽ ഏറ്റവും പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്നാണ് ചരിത്രം . അതിൽ തന്നെ പത്താം  ക്ലാസ്സുമുതൽ ഡിഗ്രി തലം  വരെയുള്ള പൊതു പരീക്ഷകളിൽ അഞ്ചു മുതൽ പത്തു എണ്ണം വരെയുള്ള ചോദ്യങ്ങൾ കേരള ചരിത്രത്തിൽ നിന്നും അനുബന്ധ വിഷയങ്ങളിൽ നിന്നുമായി ചോദിക്കാറുണ്ട്. കേരള  പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് കേരള ചരിത്രം സംബന്ധിച്ച ചോദ്യങ്ങൾക്ക് കൂടുതൽ മാർക്ക് നേടുവാൻ വേണ്ടിയാണ് ഈ ആർട്ടിക്കിൾ തയ്യാറാക്കിയിരിക്കുന്നത്  



കേരള ചരിത്രത്തിന്റെ ഉറവിടങ്ങൾ

കേരളോൽപ്പത്തി, കേരള മാഹാത്മ്യം,രഘുവംശം, മൂശക വംശം, ഉണ്ണുനീലി സന്ദേശം, ഉണ്ണിയാടി ചരിത്രം, ചന്ദ്രോൽസവം, ഉണ്ണിചിരുതേവി ചരിത്രം,

മലബാർ മാനുവൽ, ഹോർത്തസ് മലബാറിക്കസ് എന്നീ  ചരിത്ര രേഖകകളിൽ നിന്നാണ് പ്രധാനമായും കേരളം ചരിത്രത്തെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുള്ളത് 

കേരള ചരിത്രം ഐതിഹ്യങ്ങളിലൂടെ 

 • പരശുരാമൻ തന്റെ മഴു ഗോകർണത്തിൽ നിന്ന് കന്യാകുമാരിയിലേക്ക് എറിഞ്ഞപ്പോൾ കടൽ പിൻവലിഞ്ഞാണ്  കേരളം ഉണ്ടായതെന്ന് ഒരു വിശ്വാസം 
 • കാളിദാസന്റെ രഘുവംശംത്തിൽ കേരളത്തിനെകുറിച്ച് പരാമർശച്ചിട്ടുണ്ട് 
 • പരശുരാമൻ കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ചു ബ്രാഹ്മണർക്ക് ധാനം ചെയ്തതായി പരാമർശ്ശിക്കുന്നുണ്ട് 

കേരള ചരിത്രം പ്രധന വസ്തുതകൾ 

 • നെഗ്രിറ്റോ വംശവും പ്രോട്ടോ ഓസ്ട്രലോയിഡുകളും  കേരളത്തിലെ ചരിത്രാതീത ജനവിഭാഗങ്ങളായി കരുതപ്പെടുന്നു 
 • BC 3000  മുതൽ കടൽ മാർഗം സിന്ധു നദീതട ജനങ്ങളുമായി വാണിജ്യ  ബന്ധങ്ങൾ ഉള്ളതായി കരുതപ്പെടുന്നു 
 • കേരളത്തിലെ ആദ്യകാല നിവാസികൾ മധ്യ ശിലായുഗത്തിന്റെ അവസാന കാലഘട്ടത്തിൽ ഉള്ളവരായി കണക്കാക്കുന്നു 
 • എടക്കൽ ഗുഹകളിലെ രചനകൾ ദ്രാവിഡ ബ്രാഹ്മി ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത് 

 

മുസിരിസ്

പുരാതന തുറമുഖമായ മുസിരിസിന്റെ ഇപ്പോഴത്തെ പേരാണ് കൊടുങ്ങല്ലൂർ. റോമാക്കാരുമായുള്ള വ്യാപാര കേന്ദ്രം കൂടിയായിരുന്നു ഇത്. രാമായണത്തിലെ ‘മുറിച്ചിപട്ടണം ’, തമിഴ് കൃതികളിൽ ‘മുച്ചിരി’, ജൂത ഫലകത്തിലെ ‘മുയിരിക്കോട്’ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഇത് അറിയപ്പെട്ടിരുന്നു

 

സംഘ കാലഘട്ടം 

കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട കാലഘട്ടമാണ് സംഘ കാലഘട്ടം. ഈ കാലഘട്ടത്തിലെ ചില സുപ്രധാന വസ്തുതകൾ ചുവടെ കൊടുത്തിരിക്കുന്നു

 

 • റോമൻ നാണയങ്ങൾ ചേര, ചോള ലിഖിതങ്ങളിൽ “പഴംകാശു” എന്ന പേരിൽ പരാമർശിക്കപ്പെട്ടിരുന്നു 
 • AD  ഒന്നാം നൂറ്റാണ്ടു മുതൽ അഞ്ചാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെയാണ് സംഘ കാലഘട്ടം എന്ന് പറയുന്നത് 
 • അശോക ലിഖിതങ്ങളിൽ ആദ്യകാല ചേരന്മാരെ “ചേരളംപുത്രാ “ എന്ന പേരിൽ പരാമർശ്ശിക്കുന്നുണ്ട് 
 • വാഞ്ചി, കരൂർ, ത്രിക്കരിയൂറും തിരുവഞ്ചിക്കുളം എന്നി സ്ഥലങ്ങൾ  ആദ്യകാല ചേരന്മാരുടെ തലസ്ഥാനങ്ങൾ ആയിരുന്നു .
 • സംഘ കാലഘട്ടത്തിലെ ജനങ്ങളുടെ പ്രധാന തൊഴിലായിരുന്നു കൃഷി
 • ഘടന അനുസരിച്ചു ഭൂമിയെ അഞ്ചായി തരം  തിരിച്ചിരിന്നു. അയിൻതിന എന്നായിരുന്നു ഇവ അറിയപ്പെട്ടിരുന്നത്. പാലായ് (വരണ്ട ഭൂമി), മരുതം (ഫലഭൂയിഷ്ഠമായ ഭൂമി), നെയ്തൽ  (തീരദേശ വിസ്തീർണ്ണം), മുല്ലായ് (ഫോറസ്റ്റ് ഏരിയ), കുരിഞ്ചി (മലയോര മേഖല) എന്നിങ്ങനെ ആണ് തരം  തിരിച്ചത്. കൂടുതൽ ആളുകൾ താമസിച്ചിരുന്നത് മരുത  മേഖലയിൽ ആയിരുന്നു 
 • സംഘ എന്ന പദം ആദ്യം ഉപയോഗിച്ചത് ശൈവ സന്യാസി ആയ അപ്പ ആണെന്ന് കരുതപ്പെടുന്നു 
 • സംഘ കാലഘട്ടത്തിൽ കേരളത്തെ വേണാട്, കുട്ടനാട്, കുടനാട്‌, പൂഴിനാട് കർക്കനാട് എന്നിങ്ങനെ അഞ്ചായി തിരിച്ചിരുന്നു 
 • കോട്ടവയ് (ദുർഗ്ഗാ ദേവി ) ആയിരുന്നു ഈ കാലഘട്ടത്തിലെ പ്രധാന ആരാധന മൂർത്തി 
 • മൻറം (Manram ) ആയിരുന്നു കേരളത്തിലെ പ്രശസ്തമായ സാമൂഹിക-രാഷ്ട്രീയ സ്ഥാപനം 
 • ജാതി വ്യവസ്ഥ ഉണടായിരുന്നില്ല എന്നുള്ളത് ഈ  കാലഘട്ടത്തിന്റെ  മറ്റൊരു പ്രത്യേകതയാണ് 
 •  ചെങ്കുട്ടവന്റെ കാലത്തു  കേരളത്തിന് ശ്രീലങ്കയുമായി വ്യാപാര ബന്ധമുള്ളതായി പറയപ്പെടുന്നു 
 • ‘വേൽ കേഴു കുട്ടവൻ’ എന്നായിരുന്നു ‘കടൽ പ്രിയ കൊട്ടിയ’ എന്ന  പേരിലും അറിയപ്പെട്ട ചെങ്കുട്ടുവന്റെ യഥാർത്ഥ പേര് 
 • ചേരന്മാരുടെ രാജമുദ്ര വില്ല് ആയിരുന്നു. ചോളന്മാരുടെ കടുവയും എന്നാൽ പാണ്ഢ്യന്മാരുടെ രാജമുദ്ര മത്സ്യം ആയിരുന്നു 
 • ബിസി നാലാം നൂറ്റാണ്ടു മുതൽ ആര്യന്മാർ കേരളത്തിൽ മേൽക്കോയിമ നേടാൻ തുടങ്ങി

Comments

write a comment

Follow us for latest updates