കേരളത്തിലെ പ്രധാന ദൃശ്യ ശ്രവ്യ കലകൾ - part 1
ഒരു വ്യക്തികളുടെ മാനസിക ഉല്ലാസത്തിനും ഉപജീവനത്തിനുവേണ്ടി ആവിഷ്കരിക്കപ്പെട്ടതാണ് കലകൾ.മനുഷ്യൻറെ പരിണാമ കാലം മുതൽ തന്നെ കലകളും രൂപപ്പെട്ടിട്ടുണ്ട്. മനുഷ്യൻറെ വ്യക്തിത്വവികാസത്തിനും ബുദ്ധിവികാസത്തിനും സർഗ്ഗാത്മകതയ്ക്കും കലകൾ പരിപോഷണം നൽകുന്നു.
ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയ്ക്കാണ് പ്രാചീന കാലഘട്ടം മുതൽ മനുഷ്യൻ കലകളെ പ്രയോജനപ്പെടുത്തിയത്.പ്രകൃതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആവിഷ്കരിച്ച കലാരൂപങ്ങൾ ജീവിതവുമായി ബന്ധം പുലർത്തുന്നു.
കേരളീയ കലകൾ
സംഘകാലം മുതൽ തന്നെ തമിഴകത്തിന് ഭാഗമെന്ന നിലയിലും സ്വതന്ത്രമായും നാടോടിയായ ധാരാളം കലാരൂപങ്ങൾ കേരളത്തിലുണ്ടായിരുന്നു. കേരളത്തിന് ശാസ്ത്രീയകലകൾ ഉദയം കൊണ്ടതും വളർന്നതും ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഉത്സവങ്ങൾ ക്ഷേത്രാചാരങ്ങൾ വിവിധ അനുഷ്ഠാനങ്ങൾ എന്നിവയുടെ നിർവഹണത്തിന് വിവിധ കലാരൂപങ്ങൾ അനിവാര്യമായിരുന്നു.
അനേകം നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവും അവകാശപ്പെടുന്ന കലാരൂപങ്ങൾ കേരളത്തിൽ നിലവിലുണ്ട്.
ലോകപൈതൃകമായി അംഗീകരിച്ച കൂടിയാട്ടം കേരളത്തിൽ രൂപംകൊണ്ട സംസ്കൃതനാടക സമ്പ്രദായമാണ്. ആയോധനകലകൾ, അനുഷ്ഠാനകലകൾ, ക്ഷേത്രകലകൾ തുടങ്ങിയ വ്യത്യസ്തങ്ങളായ വിവിധ കലാരൂപങ്ങൾ കേരളത്തിൽ നിലനിന്നിരുന്നു.
ദൃശ്യകലകൾ,ശ്രാവ്യ കലകൾ ,ദൃശ്യ-ശ്രാവ്യ കലകൾ
മനുഷ്യ മനസ്സിനെ ആനന്ദിപ്പിക്കുന്നതിനുള്ള മാധ്യമങ്ങളാണ് വിവിധ കലാരൂപങ്ങൾ.
കേരളീയ കലാരൂപങ്ങളെ ദൃശ്യകലകൾ, ശ്രാവ്യ കലകൾ, ദൃശ്യ - ശ്രവ്യ കലകൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
ദൃശ്യകലകൾ -
മനുഷ്യമനസ്സിനെ ദർശനത്തിലൂടെ സന്തോഷിപ്പിക്കുന്ന കലകളാണ് ദൃശ്യകലകൾ.
ഒരു ശിൽപം ഓ ചിത്രമോ കാണുമ്പോൾ മനുഷ്യമനസ്സിൽ വിവിധ വിചാരവികാരങ്ങൾ പ്രകടമാകുന്നു.
ദൃശ്യകലയിൽ ഒരു കലാകാരൻ വസ്തുവിനെയോ ,സംഭവത്തെയോ ,കഥാപാത്രത്തെയോ പ്രേക്ഷകരുടെ മുമ്പിൽ അനാവരണം ചെയ്യുന്നു.
പ്രധാന ഉദാഹരണങ്ങൾ - കരകൗശലവിദ്യ , ചിത്രരചന ,ശില്പകല, വാസ്തുവിദ്യ
2. ശ്രാവ്യ കലകൾ -
മനുഷ്യമനസ്സിന് കേൾക്കുന്ന മാത്രയിൽ അനുഭൂതി പ്രദാനം ചെയ്യുന്ന കലാരൂപങ്ങളാണ് ശ്രാവ്യ കലാരൂപങ്ങൾ.സംഗീതം മനുഷ്യമനസ്സിനും കാതിനും ഇമ്പം നൽകുന്നതും ആശ്വാസം പ്രദാനം ചെയ്യുന്നതുമാണ്.
മനുഷ്യമനസ്സിനെ നിയന്ത്രിക്കാനും പക്ഷിമൃഗാദികളെ പോലും പരസ്പരം മറന്ന് ലയിപ്പിച്ചിരുത്താനും സംഗീതത്തിന് മാന്ത്രികശക്തിയുണ്ട്.
3. ദൃശ്യ - ശ്രവ്യ കലകൾ -
ദൃശ്യ കലകളുടെയും ശ്രവ്യ കലകളുടെയും സമ്മിശ്ര രൂപമാണ് ദൃശ്യ - ശ്രവ്യ കലകൾ.
ഒരു വ്യക്തിക്ക് ഒരേസമയം തന്നെ കേൾക്കാനും കാണാനും സാധിക്കുന്നതാണ് ദൃശ്യ - ശ്രവ്യ കലകൾ.
നാടകം , നൃത്തനൃത്യങ്ങൾ, സർക്കസ്, സിനിമ തുടങ്ങിയ കലാരൂപങ്ങളാണ് ദൃശ്യ-ശ്രാവ്യ കലാരൂപങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നവ.
ചിത്രകല
ഒരു ദ്വിമാന തലത്തിൽ വർണ്ണങ്ങളും വരകളും കൊണ്ട് വസ്തുക്കളുടെയും ജീവജാലങ്ങളുടെയും രൂപങ്ങൾ വരച്ച് സന്തോഷം പ്രധാനം ചെയ്യുന്നതാണ് ചിത്രകല.ഓരോ പ്രധാന കാലഘട്ടത്തിലും സമൂഹം നേരിടുന്ന അതിസങ്കീർണമായ വിഷയങ്ങളെ ചിത്രകല എന്ന മാധ്യമം അതിശക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു.
കേരളത്തിൻറെ തനത് ചിത്രകലാ പാരമ്പര്യത്തിന് ഉന്നൽ നൽകുന്നവയാണ് ചുമർചിത്രങ്ങൾ.ശ്രീ കൃഷ്ണപുരം കൊട്ടാരം, മട്ടാഞ്ചേരി കൊട്ടാരം, തൊടിക്കുളം ശിവക്ഷേത്രം,കാഞ്ഞൂർ പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കേരളീയ ചുമർചിത്ര പാരമ്പര്യ പ്രൗഢി വിളിച്ചറിയിക്കുന്ന നിരവധി ചുവർച്ചിത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും.കേരളത്തിലെ കാർഷിക സംസ്കൃതിയുടെ അടയാളപ്പെടുത്തലായി കളമെഴുത്തും, കോലങ്ങളും മാറുന്നു.
- കേരളത്തിലെ ഏറ്റവും പഴയ ചുവർചിത്രങ്ങൾ കാണപ്പെടുന്ന സ്ഥലങ്ങൾ - പത്മനാഭസ്വാമി ക്ഷേത്രം,പത്മനാഭപുരം കൊട്ടാരം,അനന്തപുരിയിലെ കുതിരമാളിക,കോയിക്കൽ കൊട്ടാരം
- കേരളത്തിലെ ഏറ്റവും വലിയ ഒറ്റ ചുവർചിത്രം - ഗജേന്ദ്രമോക്ഷം
- ഗിരിജാ കല്യാണം എന്ന പ്രശസ്ത ചുവർ ചിത്രം സ്ഥിതിചെയ്യുന്നത് - മട്ടാഞ്ചേരി കൊട്ടാരം
- നാഷണൽ കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നത് - കൃഷ്ണപുരം
- ചിത്രമെഴുത്ത് കോയിത്തമ്പുരാൻ എന്നറിയപ്പെടുന്നത് - രാജാരവിവർമ്മ
- കേരളത്തിലെ ആധുനിക ചിത്രകലയുടെ യുടെ പിതാവ് - കെ.സി.എസ്. പണിക്കർ
രാജാരവിവര്‍മ്മയുടെ പ്രധാന പുരാണ ചിത്രങ്ങള്‍ - ഹംസ - ദമയന്തി, സീതാസ്വയംവരം, സീതാപഹരണം, സീതാഭൂപ്രവേശം, ശ്രീരാമപട്ടാഭിഷേകം, വിശ്വമിത്രനും മേനകയും, ശ്രീകൃഷ്ണ ജനനം, രാധാമാധവം, അര്‍ജ്ജുനനും സുഭദ്രയും
ശില്പകല
കല്ല്, തടി, കളിമണ്ണ്, എന്നിവ വാര്ത്തെടുത്തോ, കൊത്തിയെടുത്തോ ഉണ്ടാക്കുന്നവയാണ് ശില്പ്പങ്ങള്.മനുഷ്യസംസ്കാരത്തിന്റെ പ്രകടനരൂപം ഗുഹാഭിത്തികളിലെ ശില്പ്പങ്ങളിലും,ചിത്രങ്ങളിലും കാണാൻ സാധിക്കും.കാനായി കുഞ്ഞിരാമന്,എം. വി. ദേവന്, എം. ആര്. ഡി. ദത്തന്, കെ. എസ്. രാധാകൃഷ്ണന്,ബാലന് നമ്പ്യാര് തുടങ്ങിയവരാണ് പ്രശസ്തരായ ശില്പികള്. പാറച്ചുമരുകളില് കോറിവരച്ചതും, കൊത്തിയെടുത്തതുമായ കൊത്തു ചിത്രങ്ങള്, പാറച്ചുമരില് മറ്റെന്തെങ്കിലും കൊണ്ടുവരച്ച ശിലാചിത്രങ്ങള് എന്നിവ ശില്പകലയുടെ പുരാതന മാതൃകകളാണ്.കേരള ലളിതകലാ അക്കാദമി ശില്പകലാരംഗത്ത് ശ്രദ്ധേയമായ സംഭവകൾ നല്കുന്നു.
സംഗീതം
മനുഷ്യമനസ്സിനെ ഏറ്റവും ലളിതവും,മൃദുലവുമാക്കാൻ കഴിവുള്ള കലാരൂപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സംഗീതം.മ്യൂസിക് എന്ന പദത്തിന്റെ അർത്ഥം അനുഭൂതിയും ആസ്വാദനവും പ്രധാനം ചെയ്യാൻ കെൽപ്പുള്ളത് എന്നതാണ്.
വാദ്യം ,ഗീതം ,നൃത്തം എന്നീ മൂന്ന് ഘടകങ്ങൾ ഉൾപ്പെട്ടതാണ് സംഗീതം.
നാദത്തിൽ നിന്ന് ശ്രുതിയും, ശ്രുതിയിൽ സ്വരവും ,സ്വരങ്ങൾ ചേർന്ന് സ്വരസമൂഹവും, സഞ്ചാരങ്ങളും, രാഗവും ,ഗാനങ്ങളും ഉടലെടുത്തു.
For More,
Comments
write a comment