- Home/
- Kerala State Exams/
- Article
National Parks and Wildlife Sanctuaries in Kerala (കേരളത്തിലെ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും)
By BYJU'S Exam Prep
Updated on: September 13th, 2023

കേരള പി എസ് സി പരീക്ഷകളിൽ ഏറ്റവും പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്നാണ് ഭൂമിശാസ്ത്രം (Geography) . അതിൽ തന്നെ പത്താം ക്ലാസ്സുമുതൽ ഡിഗ്രി തലം വരെയുള്ള പൊതു പരീക്ഷകളിൽ മൂന്ന് മുതൽ അഞ്ച് എണ്ണം വരെയുള്ള ചോദ്യങ്ങൾ ഇന്ത്യൻ ഭൂമിശാസ്ത്രത്തിൽ നിന്നും അനുബന്ധ വിഷയങ്ങളിൽ നിന്നുമായി ചോദിക്കാറുണ്ട്. ഈ ലേഖനത്തിൽ കൂടുതലും ശ്രദ്ധിച്ചിട്ടുള്ളത് കേരളത്തിലെ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളെ പറ്റിയും (National Parks and Wildlife Sanctuaries in Kerala ) വിശദീകരിക്കാനാണ്.ഈ ആർട്ടിക്കൾ കേരള PSC LDC പരീക്ഷയ്ക്കും , കേരള PSC LGS പരീക്ഷയ്ക്കും & കേരള PSC ഡിഗ്രി പരീക്ഷയ്ക്കും പ്രധാനമാണ്.
Table of content
-
1.
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും
-
2.
ഇരവികുളം ദേശീയ ഉദ്യാനം
-
3.
പെരിയാർ ദേശീയ ഉദ്യാനം
-
4.
സൈലന്റ് വാലി ദേശീയ ഉദ്യാനം
-
5.
മതികെട്ടാൻചോല ദേശീയ ഉദ്യാനം
-
6.
ആനമുടി ചോല ദേശീയ ഉദ്യാനം
-
7.
പാമ്പാടും ചോല ദേശീയ ഉദ്യാനം
-
8.
കേരളത്തിലെ വന്യ ജീവി സങ്കേതങ്ങൾ
-
9.
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും PDF
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും
ദേശീയ ഉദ്യാനങ്ങൾ എന്നാൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന ഒരു നിർദ്ദിഷ്ട പ്രദേശവും, വംശനാശഭീഷണി നേരിടുന്നതോ, അപൂർവമായി കാണപ്പെടുന്നതോ ആയ സസ്യ ജന്തു പക്ഷി ജീവജാലങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന പ്രത്യേക സംരക്ഷിത മേഖലയാണ്. ദേശീയ ഉദ്യാനങ്ങളുടെ അതിരുകൾ വ്യക്തമായി മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതും, അതിരുകൾ നിർണയിച്ചതുമാണ്. ദേശീയ ഉദ്യാനങ്ങളെ പ്രഖ്യാപിക്കുവാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും ഒരുപോലെ ഉണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിലൂടെയോ വിജ്ഞാപനത്തിലൂടെയോ മാത്രമേ സംസ്ഥാന സർക്കാരിന് ദേശീയ ഉദ്യാനത്തിന്റെ അതിർത്തികളിൽ മാറ്റം വരുത്താൻ കഴിയൂ.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ രേഖകൾ പ്രകാരം കേരളത്തിൽ ആറ് ദേശീയ ഉദ്യാനങ്ങൾ ആണ് ഉള്ളത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ മൊത്തം 1.44 % വരുന്ന ദേശീയോദ്യാനങ്ങളുടെ വിസ്തൃതി 558.16 ചതുരശ്ര കിലോമീറ്ററാണ്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആറ് ദേശീയ ഉദ്യാനങ്ങൾക്കു പുറമേ കേരളത്തിൽ നിന്നുള്ള നിർദിഷ്ട ദേശീയ ഉദ്യാനങ്ങളുടെ പട്ടികയിലാണ് കണ്ണൂർ ജില്ലയിലെ കരിമ്പുഴ വന്യജീവി സങ്കേതം.
കേരളത്തിലെ ദേശീയ ഉദ്യാനങ്ങൾ | |||
പേര് |
ജില്ല |
സ്ഥാപിതമായ വർഷം |
വിസ്തൃതി (ചതുരശ്ര കിലോമീറ്റർ) |
ഇരവികുളം ദേശീയ ഉദ്യാനം |
ഇടുക്കി |
1978 |
97 ചതു. കിലോ. |
പെരിയാർ ദേശീയ ഉദ്യാനം |
ഇടുക്കി |
1982 |
350 ചതു. കിലോ. |
സൈലന്റ് വാലി ദേശീയ ഉദ്യാനം |
പാലക്കാട് |
1984 |
89.52 ചതു. കിലോ. |
മതികെട്ടാൻ ചോല ദേശീയ ഉദ്യാനം |
ഇടുക്കി |
2003 |
12.82 ചതു. കിലോ. |
ആനമുടി ചോല ദേശീയ ഉദ്യാനം |
ഇടുക്കി |
2003 |
7.5 ചതു. കിലോ. |
പാമ്പാടും ചോല ദേശീയ ഉദ്യാനം |
ഇടുക്കി |
2003 |
1.32 ചതു. കിലോ. |
Source: Forest Department of Kerala
ഇരവികുളം ദേശീയ ഉദ്യാനം
കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനമാണ് ഇരവികുളം. 1978 ൽ നിലവിൽ വന്ന ഇരവികുളം ദേശീയ ഉദ്യാനം പ്രധാനമായും ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാർക്കിന്റെ കുറച്ചുഭാഗം എറണാകുളം ജില്ലയുടെ ഭാഗമാണ്. 97 ചതുരശ്ര കിലോമീറ്റർ ( 37 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ഇരു ജില്ലകളിലുമായി ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇരവികുളം ദേശീയ ഉദ്യാനം മൂന്നാർ വന്യജീവി ഡിവിഷനന്റെ കീഴിൽ കണ്ണൻദേവൻ മലനിരകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. കേരളാ വനം വന്യജീവി വകുപ്പിനാണ് പാർക്കിന്റെ ഭരണ മേൽനോട്ട ചുമതല. 2,000 മീറ്ററിനു മേൽ ഉയരത്തിലുള്ള പുൽമേടുകളും ചോല വനങ്ങളുമാണ് ഈ പാർക്കിന്റെ പ്രത്യേകത.
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി (2695 മീറ്റർ) സ്ഥിതി ചെയ്യുന്നത് ഇരവികുളം നാഷണൽ പാർക്കിന്റെ ഉള്ളിലാണ്. വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഇടമലയാർ വനവും, പൂയംകുട്ടി വനവും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുകയാണ് ഇരവികുളം ദേശീയ ഉദ്യാനം. പ്രശസ്തമായ ലക്കോം വെള്ളച്ചാട്ടം ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
ഇരവികുളം ദേശീയ ഉദ്യാനത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു 1) മദ്ധ്യഭാഗം (core area) 2) ബഫർ സോൺ (Buffer Zone) 3) ടൂറിസം മേഖല (tourism region).
ഐയുസിഎൻ പട്ടിക പ്രകാരം കാറ്റഗറി രണ്ട് (Category II) ഇനത്തിൽപ്പെട്ട സംരക്ഷിത മേഖലയിലാണ് ഇരവികുളം വരുന്നത്.
സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയർന്ന നീണ്ട കിഴുക്കാം തുക്കായ്യ മലഞ്ചെരിവ് പ്രദേശമായ രാജമല എന്ന ടൂറിസം മേഖലയിലേക്ക് മാത്രമേ വിനോദസഞ്ചാരികളെയും, സന്ദർശകരെയും അനുവദിക്കുകയുള്ളൂ. ബാക്കി വരുന്ന രണ്ടു മേഖലകളും വനം വകുപ്പിന്റെ കർശനമായ നിയന്ത്രണത്തിൻ കീഴിലുള്ള സംരക്ഷിത പ്രദേശവും മേഖലകളും നിരോധിത മേഖലയുമാണ്.
Important Links for Kerala PSC exam |
|
National Parks in India | |
വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ (Nilgiri Tahr) സംരക്ഷണത്തിന് പേരുകേട്ടതാണ് ഇരവികുളം ദേശീയോദ്യാനം. ഉയർന്ന മലമ്പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം ആടാണ് നീലഗിരി താർ. ഏകദേശം 750 ഓളം വരയാടുകളെ ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിച്ചുവരുന്നു. ഇത് ലോകത്തുള്ള മൊത്തം വരയാടുകളുടെ എണ്ണത്തിന്റെ പകുതിയാണ്. വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിതമായതാണ് ഇരവികുളം ദേശീയ ഉദ്യാനം. 1975 ൽ ഇരവികുളത്തെ വന്യജീവി സങ്കേതം ആയി പ്രഖ്യാപിച്ചു. പാരിസ്ഥിതികവും, ഭൂമിശാസ്ത്രപരവുമായ പ്രാധാന്യം കണക്കിലെടുത്ത് പിന്നീട് ദേശീയ ഉദ്യാനമായി ഉയർത്തി. സ്ട്രോബിലാന്തസ് കുന്തിന എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ലോകപ്രശസ്തമായ 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കൾ ഇരവികുളം ദേശീയ ഉദ്യാനത്തിൽ എന്റെ മറ്റൊരു പ്രധാന ആകർഷണീയതയാണ്.
കേരള വനം വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, 140 ഇനം പക്ഷികൾ ഈ ഉദ്യാനത്തിൽ ഉണ്ട് അതിൽ തന്നെ പത്തോളം ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. 20 ഇനം ഉഭയജീവികൾ. 29 തരം സസ്തിനികൾ അവയിൽ അഞ്ച് ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇനമായ അറ്റ്ലസ് മൊത്ത് ഉൾപ്പെടെ നൂറുകണക്കിന് വരുന്ന ചിത്രശലഭങ്ങൾ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.
പെരിയാർ ദേശീയ ഉദ്യാനം
പെരിയാർ ദേശീയ ഉദ്യാനം അഥവാ പെരിയാർ കടുവാ സങ്കേത കേന്ദ്രം പ്രധാനമായും സ്ഥിതിചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. ഈ ദേശീയ ഉദ്യാനത്തിന്റെ കുറച്ചു ഭാഗങ്ങൾ പത്തനംതിട്ട ജില്ലയിലും വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദിയായ പെരിയാർ നദിയിൽ നിന്നുമാണ് ദേശീയ ഉദ്യാനത്തിന് ഈ പേര് ലഭിച്ചത്. പെരിയാർ ദേശീയ ഉദ്യാനം തേക്കടി വന്യജീവി സങ്കേതം എന്ന പേരിലും അറിയപ്പെടുന്നു.
പശ്ചിമഘട്ടത്തിലെ ഏലം കുന്നുകൾക്ക് നടുവിലാണ് ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കേരള സംസ്ഥാനത്തെ പ്രശസ്തമായ കടുവാ സങ്കേത കേന്ദ്രവും ആന സങ്കേത കേന്ദ്രം കൂടിയാണ് ഈ ദേശീയ ഉദ്യാനം. വിശാലമായ റിസർവ് ഏരിയയിൽ 350 ചതുരശ്ര കിലോമീറ്റർ അഥവാ 140 ചതുരശ്ര മൈൽ വിസ്തൃതി വരുന്ന ഹൃദയ ഭാഗത്തെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചു. ഐയുസിഎൻ പട്ടിക പ്രകാരം കാറ്റഗറി രണ്ട് (Category II) ഇനത്തിൽപ്പെട്ട സംരക്ഷിത മേഖലയിലാണ് പെരിയാർ ദേശീയ ഉദ്യാനം വരുന്നത്.
1895 ൽ പെരിയാർ നദിക്ക് കുറുകെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പെരിയാർ ദേശീയ ഉദ്യാനം നിലവിൽ വന്നു. 1934-ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറിയായി ഈ ഉദ്യാനം നിലവിൽ വന്നു. 1958-ൽ ഇത് വന്യജീവി സങ്കേതമായി ഏകീകരിക്കപ്പെട്ടു. 1978 ൽ പെരിയാറിനെ കടുവാ സങ്കേത കേന്ദ്രമായി പ്രഖ്യാപിച്ചു. ഈ കടുവാ സങ്കേത കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട മേഖല 1982-ൽ ദേശീയ ഉദ്യാനമായി വിജ്ഞാപനം ചെയ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ വരുന്ന പ്രോജക്റ്റ് എലിഫന്റ് എന്ന പദ്ധതി 1991 ൽ പെരിയാർ ദേശീയ ഉദ്യാനത്തിൽ ആരംഭിച്ചു. 1996 ൽ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ഒരു പരിസ്ഥിതി വികസന പദ്ധതി പെരിയാർ ദേശീയ ഉദ്യാനത്തിൽആരംഭിച്ചു.
കൊട്ടമലയാണ് പെരിയാർ ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. പെരിയാർ ദേശീയോദ്യാനത്തിന്റെ കീഴിലുള്ള റിസർവ് വനങ്ങളിൽ നിന്നാണ് പെരിയാർ, പമ്പ എന്നീ നദികൾ ഉത്ഭവിക്കുന്നത്. മുല്ലപ്പെരിയാർ ഡാം റിസർവോയറിന് ചുറ്റുമാണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
യൂക്കാലിപ്റ്റസ് മരങ്ങൾ, പുൽമേടുകൾ, നദികൾ, തടാകങ്ങൾ, ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ എന്നിവയാൽ സമ്പന്നമാണ് പെരിയാർ ദേശീയോദ്യാനത്തിന്റെ പ്രകൃതി. ഈ ദേശീയ പാർക്കിന്റെ ആവാസവ്യവസ്ഥയിൽ അപൂർവ ഔഷധ സസ്യമായ ഗ്ലോറിയോസ ലില്ലി (മേന്തോന്നി) വളരുന്നു. കണക്കുകൾ പ്രകാരം 140 പരം ഓർക്കിഡുകളും, 171 തരം പുല്ലുകളും ഈ ഉദ്യാനത്തിൽ കാണപ്പെടുന്നു.
ഏഷ്യൻ ആന, വെള്ള കടുവകൾ, നാൽപതോളം ബംഗാൾ കടുവകൾ, കരിങ്കുരങ്ങൻ (Nilgiri Langur), വരയാടുകൾ (Nilgiri Tahr), സിംഹവാലൻ കുരങ്ങ്, കുഞ്ഞൻ പാറാൻ (travancore flying squirrel), ചെങ്കീരി (Stripe-necked mongoose) തുടങ്ങിയ മൃഗങ്ങളും നീലഗിരി പാറ്റപിടിയൻ (Nilgiri Flycatchers), കോഴിവേഴാമ്പൽ (Malabar grey hornbill), ചെറുതേൻകിളി (Crimson backed sunbird) തുടങ്ങിയ പക്ഷികളും, ചൊറിത്തവള (Asian Toad), പച്ചിലപ്പാറാൻ (Malabar gliding frog), കാട്ടുമണവാട്ടി (bicoloured frog) തുടങ്ങിയ ഉഭയജീവികളും, വനദേവത(Malabar tree nymph), പുള്ളിശരവേഗൻ (Thoressa astigmata), തിരുവിതാംകൂർ കരിയിലശലഭം (Travancore Evening brown), ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രശലഭങ്ങളിൽ ഒന്നായ ഗരുഡശലഭം (Southern birdwing) തുടങ്ങിയ ജീവജാലങ്ങൾ ആണ് പെരിയാർ ദേശീയ ഉദ്യാനത്തിൽ പൊതുവേ കാണപ്പെടുന്നവ.
സൈലന്റ് വാലി ദേശീയ ഉദ്യാനം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലാണ് സൈലന്റ് വാലി ദേശീയ ഉദ്യാനം പ്രധാനമായി സ്ഥിതിചെയ്യുന്നത്. ഈ ദേശീയ ഉദ്യാനത്തിന്റെ കുറച്ചു ഭാഗങ്ങൾ മലപ്പുറം ജില്ലയിലും, തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്നു. നീലഗിരി ബയോസ്ഫിയർ റിസർവിലെ നീലഗിരി മലനിരകളിലാണ് സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്. 89.52 ചതുരശ്ര കിലോമീറ്ററിൽ അഥവാ 34.56 ചതുരശ്രമൈൽ ആണ് ഈ ദേശീയ ഉദ്യാനത്തിന്റെ വിസ്തൃതി. സൈലന്റ് വാലിയെ 1914 ൽ ഒരു റിസർവ് വനമായി പ്രഖ്യാപിച്ചിരുന്നു. 1984 ൽ സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി ഉയർത്തി. 1985 ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീ രാജീവ് ഗാന്ധി പാർക്ക് ഉദ്ഘാടനം ചെയ്തു. 1986-ൽ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ പ്രധാന മേഖലയായി സൈലന്റ് വാലി നാഷണൽ പാർക്കിനെ നിശ്ചയിച്ചു. ഇത് ഒരു ഉഷ്ണമേഖലാ പ്രദേശമാണ്. ഈ പാർക്ക് കേരളത്തിൽ അവശേഷിക്കുന്ന അവസാന മഴക്കാടായി കണക്കാക്കപ്പെടുന്നു. ഐയുസിഎൻ പട്ടിക പ്രകാരം കാറ്റഗറി രണ്ട് (Category II) ഇനത്തിൽപ്പെട്ട സംരക്ഷിത മേഖലയിലാണ് സൈലന്റ് വാലി ദേശീയ ഉദ്യാനം വരുന്നത്.
1847-ൽ സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റ് സൈലന്റ് വാലി പര്യവേക്ഷണം ചെയ്തു. കലപില ശബ്ദം ഉണ്ടാക്കുന്ന ചീവീടുകൾ ഈ പ്രദേശത്ത് കാണാത്തതിനാൽ ആണ് ഈ സ്ഥലത്തിന് സൈലന്റ് വാലി അഥവാ നിശബ്ദ താഴ്‌വര എന്ന് പേര് വന്നത്. കരിമ്പുഴ വന്യജീവി സങ്കേതം, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഉള്ള മുകുർത്തി ദേശീയ ഉദ്യാനം, നെടും കായം, അമരാമ്പലം, അട്ടപ്പാടി തുടങ്ങിയ റിസർവ് വനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് സൈലന്റ് വാലി ദേശീയ ഉദ്യാനം. കടലുണ്ടിപ്പുഴ സൈലന്റ് വാലിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. സൈലന്റ് വാലി ദേശീയ ഉദ്യാനതിനുള്ളിലൂടെ ആണ് കുന്തിപ്പുഴ ഒഴുകുന്നത്. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് സിസ്പാറ.
വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ ഈ ദേശീയോദ്യാനത്തിൽ ധാരാളമായി കാണാം. അവയുടെ സാന്നിധ്യം ആണ് ഈ ദേശീയ ഉദ്യാനത്തെ പ്രശസ്തമാക്കുന്നതും. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 138 പക്ഷി ജനങ്ങൾ ഈ പാർക്കിൽ ഉണ്ട്. അതിൽ 15 ഇനങ്ങൾ പ്രാദേശികമായി കാണപ്പെടുന്നവയാണ്. അഞ്ഞൂറോളം ചിത്രശലഭ വൈവിധ്യങ്ങളും, 730 തിരിച്ചറിയപ്പെട്ട ചെറുപ്രാണികൾ ഉം എല്ലാം സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സമ്പന്നത വിളിച്ചോതുന്നതാണ്.
സേവ് സൈലന്റ് വാലി Ø സൈലന്റ് വാലി റിസർവിൽ ജലവൈദ്യുത പദ്ധതി നിർമിക്കുന്നതിനെതിരെ രൂപംകൊണ്ട സാമൂഹിക പാരിസ്ഥിതിക പ്രതിഷേധ പ്രസ്ഥാനമാണ് സേവ് സൈലന്റ് വാലി. Ø കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന കെഎസ്എസ്പി എന്ന എൻജിഒ സംഘടന ആണ് 1973 ഈ പ്രതിഷേധം ആരംഭിച്ചത്. Ø അണക്കെട്ട് പദ്ധതിക്കെതിരെ സമാനതകളില്ലാത്ത പാരിസ്ഥിതിക സംവാദങ്ങളും ചർച്ചകളും ആ ദശകത്തിൽ നടന്നു. Ø സൈലന്റ് വാലി മേഖലയിലെ കന്യാവനത്തെയും, വംശനാശഭീഷണി നേരിടുന്ന സിംഹ വാലൻ കുരങ്ങുകളെയും, അവയുടെ ആവാസവ്യവസ്ഥയെയും കുറിച്ചായിരുന്നു പ്രസ്ഥാനത്തിന്റെ പ്രധാന ആശങ്ക. Ø കവിയത്രി സുഗതകുമാരി, ഡോ. സലിം അലി, മദ്രാസ് സ്നേക്ക് പാർക്കിന്റെയും(Madras Snake Park), മദ്രാസ് ക്രോക്കഡൈൽ (മുതല) ബാങ്കിന്റെയും(Madras Crocodile Bank) സ്ഥാപകനായ മിസ്റ്റർ റോമുലസ് വൈറ്റേക്കർ തുടങ്ങിയവരായിരുന്നു ഈ സാമൂഹിക പാരിസ്ഥിതിക മുന്നേറ്റത്തിന്റെ പ്രധാന നേതാക്കൾ. |
മതികെട്ടാൻചോല ദേശീയ ഉദ്യാനം
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതിചെയ്യുന്ന മതികെട്ടാൻചോലയെ 2003 ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനമിറക്കി. 12.82 ചതുരശ്രകിലോമീറ്റർ വിസ്തൃതി ആണ് ഈ ദേശീയ ഉദ്യാനത്തിന് ഉള്ളത്. ഐയുസിഎൻ പട്ടിക പ്രകാരം കാറ്റഗറി രണ്ട് (Category II) ഇനത്തിൽപ്പെട്ട സംരക്ഷിത മേഖലയിലാണ് മതികെട്ടാൻ ചോല ദേശീയ ഉദ്യാനം വരുന്നത്.
ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യ സമൃദ്ധിയും, വന്യജീവി സമ്പത്തും പരിഗണിച്ച് ഇതിനെ ഒരു ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുകയും, ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുകയും ചെയ്യുന്നു.
ആനമുടി ചോല ദേശീയ ഉദ്യാനം
ചോല വനങ്ങൾ ആയ മന്നവൻ ചോല, ഇടിവാര ചോല, പുടരാടി ചോല എന്നിവ ഒന്നിച്ച് ചേർന്ന് രൂപംകൊണ്ടതാണ് ആനമുടി ചോല ദേശീയ ഉദ്യാനം. മൂന്നാർ വന്യജീവി ഡിവിഷന് കീഴിൽ വരുന്ന ഈ പ്രദേശത്തിന് 7.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ആണ് ഉള്ളത്. പശ്ചിമഘട്ടത്തിലെ നീലഗിരി മലനിരകളിലാണ് ആനമുടിച്ചോല സ്ഥിതിചെയ്യുന്നത്. 2003 ൽ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ആനമുടി ചോല കേരളത്തിലെ ഇടുക്കി ജില്ലയുടെ ഭാഗമാണ്. അടുത്ത പത്തു വർഷത്തേക്ക് സയതിയ ക്രൈനൈറ്റ് (Cyathea Crinite) എന്ന ഒരു തരം പന്നൽ മരത്തെ ആനമുടിച്ചോല ദേശീയ ഉദ്യാനത്തിന്റെ മുൻനിര സംരക്ഷിത ഐക്കണായി തിരഞ്ഞെടുത്തിരിക്കുന്നു.
പമ്പാ നദി ഒഴുകുന്നത് ഈ ദേശീയ ഉദ്യാനത്തിലൂടെയാണ്. ഇരവികുളം ദേശീയ ഉദ്യാനം, മതികെട്ടാൻ ചോല ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം ചിന്നാർ വന്യജീവി സങ്കേതം എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് ആനമുടി ചോല ദേശീയ ഉദ്യാനം.
പാമ്പാടും ചോല ദേശീയ ഉദ്യാനം
2003 നിലവിൽ വന്ന പാമ്പാടും ചോല ദേശീയ ഉദ്യാനം ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയുമായി ഈ ദേശീയ ഉദ്യാനം അതിർത്തി പങ്കിടുന്നു. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനം ആണ് പാമ്പാടും ചോല. തെക്കൻ പശ്ചിമഘട്ടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പാമ്പാടും ചോല ദേശീയ ഉദ്യാനത്തിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്നവയുടെ ലിസ്റ്റിൽപ്പെട്ട സസ്തനിയാണ് മരനായ. ഈ ദേശീയ ഉദ്യാനത്തിലെ മറ്റൊരു സംരക്ഷിത ഇനമാണ് നിത്യ ഹരിത ചോല വനങ്ങൾ.
കേരളത്തിലെ വന്യ ജീവി സങ്കേതങ്ങൾ
വന്യജീവി സങ്കേതങ്ങളെ സംരക്ഷിത പ്രദേശം അല്ലെങ്കിൽ പ്രകൃതിദത്ത ആവാസ വ്യവസ്ഥ എന്ന് വിളിക്കുന്നു, ഇത് മൃഗങ്ങൾക്ക്, പക്ഷിൾക്ക്, പ്രാണികൾൾക്ക്, ഉരഗങ്ങൾക്ക് തുടങ്ങി മറ്റ് എല്ലാത്തരം ജൈവ ജീവികൾക്കും സുസ്ഥിരമായ അതിജീവന ആവാസവ്യവസ്ഥ ഉറപ്പാക്കുന്നു.
പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയനും (IUCN -International Union for conservation of nature) സംരക്ഷിത പ്രദേശങ്ങളെക്കുറിച്ചുള്ള ലോക കമ്മീഷന്റെയും (ഐയുസിഎൻ ന്റെ ഭാഗമാണ്) പഠനങ്ങൾ അനുസരിച്ച് വന്യജീവി സങ്കേതങ്ങൾ കാറ്റഗറി IV തരം സംരക്ഷിത മേഖലയ്ക്ക് കീഴിലാണ് വരുന്നത്.
കേരളത്തിലെ വന്യ ജീവി സങ്കേതങ്ങൾ |
||||
No. |
പേര് |
ജില്ല |
സ്ഥാപിതമായ വർഷം |
വിസ്തൃതി (ചതുരശ്ര കിലോമീറ്റർ) |
കടുവാസങ്കേതങ്ങൾ |
||||
1 |
പെരിയാർ |
ഇടുക്കി |
1950 |
427 ചതു. കിലോ. |
2 |
പറമ്പിക്കുളം |
പാലക്കാട് |
1973 |
285 ചതു. കിലോ. |
പക്ഷി സങ്കേതങ്ങൾ |
||||
3 |
തട്ടേക്കാട് |
എറണാകുളം |
1983 |
25 ചതു. കിലോ. |
4 |
മംഗള വനം |
എറണാകുളം |
2004 |
0.0274 ചതു. കിലോ. |
മയിൽ സങ്കേത കേന്ദ്രം |
||||
5 |
ചുലന്നൂർ |
പാലക്കാട് |
2007 |
3.42 ചതു. കിലോ. |
വന്യജീവി സങ്കേതങ്ങൾ |
||||
6 |
നെയ്യാർ |
തിരുവനന്തപുരം |
1958 |
128 ചതു. കിലോ. |
7 |
പീച്ചി വാഴാനി |
തൃശ്ശൂർ |
1958 |
125 ചതു. കിലോ. |
8 |
വയനാട് |
വയനാട് |
1973 |
344.44 ചതു. കിലോ. |
9 |
ഇടുക്കി |
ഇടുക്കി |
1976 |
70 ചതു. കിലോ. |
10 |
പേപ്പാറ |
തിരുവനന്തപുരം |
1983 |
53 ചതു. കിലോ. |
11 |
ചെന്തുരുണി |
കൊല്ലം |
1984 |
100.32 ചതു. കിലോ. |
12 |
ചിന്നാർ |
ഇടുക്കി |
1984 |
90.44 ചതു. കിലോ. |
13 |
ചിമ്മിണി |
തൃശ്ശൂർ |
1984 |
85 ചതു. കിലോ. |
14 |
ആറളം |
കണ്ണൂർ |
1984 |
55 ചതു. കിലോ. |
15 |
കുറിഞ്ഞിമല |
ഇടുക്കി |
2006 |
32 ചതു. കിലോ. |
16 |
മലബാർ |
കോഴിക്കോട് |
2010 |
74.215 ചതു. കിലോ. |
17 |
കൊട്ടിയൂർ |
കണ്ണൂർ |
2011 |
30.38 ചതു. കിലോ. |
18 |
കരിമ്പുഴ |
മലപ്പുറം |
2020 |
227.97 ചതു. കിലോ. |
Source: Wildlife Institute of India and Forest Department of Kerala
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും PDF
കേരളത്തിലെ ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളെക്കുറിച്ചുള്ള ഈ പി ഡി എഫ് ഫയൽ എല്ലാ പ്രധാനപ്പെട്ട പോയിന്റുകളും ചർച്ച ചെയ്യുന്നുണ്ട്. ഈ പി ഡി എഫ് ഫയൽ കേരള PSC പരീക്ഷയ്ക്ക് വളരെ ഉപകാരപ്രദമാണ്.
Download National Parks and Wildlife Sanctuaries in Kerala PDF (Malayalam)
Related Links for Kerala Govt. Exam Preparation:
The Revolt of 1857 | |
Revolutionary Movements in British India | Literature and Press during British India (Malayalam) |
Kerala PSC Degree Level Study Notes | |
Kerala PSC Daily Current Affairs |