hamburger

Basic Health Facts (അടിസ്ഥാന ആരോഗ്യ വിജ്ഞാനം), Download PDF

By BYJU'S Exam Prep

Updated on: September 13th, 2023

രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം ‘’രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, ഒരു വ്യക്തിയുടെ സമ്പൂർണ്ണ ശാരീരിക മാനസിക സുസ്ഥി എന്നതുകൂടിയാണ് ആരോഗ്യം’’. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്തുന്നത് ഒരു വ്യക്തിയെ ആരോഗ്യവാനും ഊർജ്ജസ്വലമായി നിലനിർത്താനും രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. നല്ല ആരോഗ്യത്തിന് വേണം നല്ല ഭക്ഷണ ശീലങ്ങളും നല്ല ജീവിതശൈലി രീതിയും. ഈ ആർട്ടിക്കൾ കേരള PSC LDC പരീക്ഷയ്ക്കും , കേരള PSC LGS പരീക്ഷയ്ക്കും & കേരള PSC ഡിഗ്രി പരീക്ഷയ്ക്കും പ്രധാനമാണ്.

അടിസ്ഥാന ആരോഗ്യ വിജ്ഞാനം

എല്ലാ വർഷവും ഏപ്രിൽ ഏഴിനാണ് ലോക ആരോഗ്യ ദിനം ആയി ആചരിക്കുന്നത്. ”നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം” എന്നതാണ് ഈ വർഷത്തെ ലോക ആരോഗ്യ ദിനത്തിലെ സന്ദേശം. ആദ്യമായി ലോക ആരോഗ്യ ദിനം ആചരിച്ചത് 1949 ജൂലൈ 22നാണ്. ലോക മാനസിക ആരോഗ്യ ദിനം ആയി ആചരിക്കുന്നത് ഒക്ടോബർ 10-നാണ്. ‘’അസമത്വ ലോകത്തിലും മാനസിക ആരോഗ്യം ഉറപ്പുവരുത്താം(Mental Health in an Unequal World)’’ എന്നതാണ് ആണ് 2021ലെ മാനസിക ആരോഗ്യദിന സന്ദേശം.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഊർജനില വർധിപ്പിക്കുകയും ചെയ്യുന്ന ആഹാരസാധനങ്ങളാണ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്. പ്രോട്ടീൻ ,കൊഴുപ്പ്, വൈറ്റമിൻ, അന്നജം എന്നിവ ശരിയായ തോതിൽ അടങ്ങിയത് ആവണം ഭക്ഷണം. പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക, ദിവസവും എട്ടു മുതൽ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക, ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും കുറയ്ക്കുക,മധുരപലഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ജീവിതം നിലനിർത്താനാകും. കൃത്യമായ അളവിൽ മാത്രമല്ല, കൃത്യമായ സമയത്ത് കൂടെ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണക്രമം ശരിയല്ലെങ്കിൽ അലസത, വിഷാദം, ക്ഷീണം ശരീരം ദുർബലമായ അവസ്ഥ എന്നിങ്ങനെ പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്.

മാത്രമല്ല ഭക്ഷണത്തിൽ കൊഴുപ്പിൻറെ അളവ് കൂടിയാൽ ധമനിയുടെ ഉൾവ്യാസം കുറയും,രക്തക്കുഴലുകളുടെ ഇലാസ്തികത നഷ്ടപ്പെടും,രക്തക്കുഴൽ പൊട്ടാനുള്ള സാധ്യത കൂടും,ഉൾഭിത്തി പരുപരുത്തതാകുകയും അരുണരക്താണുക്കൾ ഒട്ടിപ്പിടിച്ച് രക്തക്കട്ടകൾ രൂപപ്പെടുകയും ചെയ്യും, ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ രക്തക്കട്ട ഉണ്ടാകുന്നത് ഹൃദയാഘാതത്തിന് വരെ കാരണമാകുന്നു.

അനാരോഗ്യകരമായ ഭക്ഷണം മൂലം വിവിധ തരത്തിലുള്ള ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. വിഷവസ്തുക്കളോ ഉപദ്രവകാരികളായ രോഗാണുക്കളോ പരാദങ്ങളോ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലവും ഉണ്ടാകുന്ന രോഗങ്ങളാണ് ഭക്ഷ്യജന്യ രോഗങ്ങൾ അഥവാ ഭക്ഷ്യവിഷബാധ എന്നറിയപ്പെടുന്നത്. ഭക്ഷ്യജന്യരോഗങ്ങൾ തടയാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

  • ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കുക.
  • ഭക്ഷ്യവസ്തുക്കൾ യോജ്യമായ രീതിയിൽ പാചകം ചെയ്യുക.
  • പാചകം ചെയ്തവയും, ചെയ്യാത്തവയും തരം തിരിച്ച് സൂക്ഷിക്കുക.
  • ശുദ്ധജലവും ശുദ്ധമായ അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുക.
  • സുരക്ഷിത താപനിലയിൽ സൂക്ഷിക്കുക.

ശരിയായ വ്യായാമം

നല്ല ആരോഗ്യത്തിന് നല്ല വ്യായാമവും അത്യാവശ്യമാണ്. ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണം ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്. ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അത്യാവശ്യമാണ്. ഇതിനായി ഓട്ടം ,നടത്തം, നീന്തൽ ,സൈക്ലിംഗ് ജിംനേഷ്യം എന്നിങ്ങനെ ഏത് രീതിയിലുള്ള വ്യായാമ രീതികൾ വേണമെങ്കിലും സ്വീകരിക്കാം. മനസ്സിന് ഉല്ലാസം പകരുന്ന കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും കായികക്ഷമത വർദ്ധിപ്പിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ.

ദിവസവും വ്യായാമം ചെയ്യുന്നതുമൂലം ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലൂടെയുമുള്ള രക്തപ്രവാഹം കൂടുന്നു,ഹൃദയപേശികൾ ദൃഢമാകുന്നു, മാനസിക സമ്മർദ്ദം കുറയ്ക്കുന്നു,ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ വിഘടിപ്പിച്ച് പൊണ്ണത്തടി കുറയ്ക്കുന്നു, വൈറ്റൽ കപ്പാസിറ്റി കൂടുന്നു, കൂടുതൽ വിയർക്കുന്നു, വിയർപ്പിലൂടെ മാലിന്യങ്ങൾ പുറന്തള്ളുന്നു, ശ്വസന വാതകങ്ങളുടെ വിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നു, പേശികളുടെ ക്ഷമത വർധിക്കുന്നു, പേശികളിൽ കൂടുതൽ രക്തലോമികകൾ രൂപപ്പെടുന്നു.

Important Links for Kerala PSC exam

Jal Jeevan Mission

National Parks in India

International Organizations and headquarters

SAARC

Sedition Law (Malayalam)

FATF

National Human Rights Commission

Cabinet Mission Plan 1946

നല്ല ഉറക്കം

ഭക്ഷണവും വ്യായാമവും പോലെ തന്നെയാണ് ശരിയായ ഉറക്കവും. ദിവസവും എട്ടു മണിക്കൂർ നന്നായി ഉറക്കം നേടാൻ ശ്രമിക്കുക. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ സാരമായി ബാധിക്കും. ഉറക്കമില്ലായ്മ ,വിഷാദരോഗം, ദുർബലമായ പ്രതിരോധശേഷി, ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

ലഹരിവസ്തുക്കളുടെ ഉപയോഗം

ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൻറെ നിരവധി വശങ്ങളെ ബാധിക്കും. നിരന്തരമായ ആയ ലഹരി ഉപയോഗം ബുദ്ധി ശേഷിയിൽ ഗണ്യമായ കുറവ് വരുത്തുന്നു. പുകവലി മദ്യപാനം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ ഉപയോഗം കുറച്ചാൽ ഒരുപരിധിവരെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാവുന്നതാണ്. ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ട ആളുകൾക്ക് പലപ്പോഴും ഒന്നോ അതിലധികമോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്, അതിൽ ഉയർന്ന രക്തസമ്മർദ്ദം, ബ്രോങ്കൈറ്റിസ്, ഹൃദ്രോഗം, സ്ട്രോക്ക്, കാൻസർ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവ ഉൾപ്പെടുന്നു.

മാനസിക ആരോഗ്യം

ശരീരത്തിൻറെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യവും അതിനാൽ ശരീരത്തെ സംരക്ഷിക്കുന്നതോടൊപ്പം മാനസിക ആരോഗ്യം കൂടി പരിഗണിക്കണം. മാനസികാരോഗ്യത്തിൽ നമ്മുടെ വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമം ഉൾപ്പെടുന്നു. നാം എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പ്രവർത്തിക്കുന്നു എന്നതിനെ അത് ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം ”വ്യക്തി അവന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മനഃസംഘര്‍ഷങ്ങളെ അതിജീവിക്കുക, നിര്‍മാണാത്മകമായി പ്രവര്‍ത്തിക്കുക ഇങ്ങനെ തന്‍റെ ജീവിതത്തിനും സമൂഹത്തിനും എന്തെങ്കിലും സംഭാവനകള്‍ നല്‍കുക, ഇതാണ് മാനസികാരോഗ്യം’. മാനസിക ശക്തി വർദ്ധിപ്പിക്കുന്നതിനായി യോഗ,ധ്യാനം പോലുള്ളവ തിരഞ്ഞെടുക്കാവുന്നതാണ്.

അനാരോഗ്യവും രോഗങ്ങളും

ആരോഗ്യമുള്ള ശരീരത്തിൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണ്. തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും വിവിധ തരത്തിലുള്ള രോഗങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. മലിനമായ ആഹാരവും ജലവും, സ്പർശനം, അണു വിമുക്തമാക്കാത്ത ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ചുമ, തുമ്മൽ, വാഹകരായ ജന്തുക്കൾ എന്നിവ മൂലം രോഗങ്ങൾ പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. രോഗങ്ങൾ പകരുന്നത് കുറയ്ക്കാൻ ശുചിത്വം അത്യാവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇതിൽ ഉൾപ്പെടുന്നു

പരിസര ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരിസര ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു:-

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • രോഗം പരത്തുന്ന ജീവികളെ വളരാൻ അനുവദിക്കാതിരിക്കുക.
  • മാലിന്യങ്ങൾ പൊതുസ്ഥലത്തും ജലാശയങ്ങളിലും വലിച്ചെറിയാതിരിക്കുക.
  • പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതിരിക്കുക.
  • ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കുക.
  • പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക.
  • കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക.

വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു:-

  • ആഹാരത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക.
  • ദിവസവും കുളിയ്ക്കുക.
  • രാവിലെയും രാത്രിയും പല്ല് തേയ്ക്കുക.
  • ഉണങ്ങിയ വൃത്തിയുള്ള വസ്ത്രം ധരിക്കുക.
  • നഖം വെട്ടുക.
  • ശുദ്ധജലം കുടിക്കുക.
  • പഴകിയ ആഹാര സാധനങ്ങൾ ഒഴിവാക്കുക.

അടിസ്ഥാന ആരോഗ്യ വിജ്ഞാനം PDF

അടിസ്ഥാന ആരോഗ്യ വിജ്ഞാനത്തെക്കുറിച്ചുള്ള ഈ പി ഡി എഫ് ഫയൽ എല്ലാ പ്രധാനപ്പെട്ട പോയിന്റുകളും ചർച്ച ചെയ്യുന്നുണ്ട്. ഈ പി ഡി എഫ് ഫയൽ കേരള PSC പരീക്ഷയ്ക്ക് വളരെ ഉപകാരപ്രദമാണ്.

Download Basic Health Facts PDF (Malayalam)

Related Links for Kerala Govt. Exam Preparation:

National Investigation Agency

Ban on Popular front of India

Conquest of the British Empire (English Notes)

The Arrival of Europeans in India

Important Days and Events

The Revolt of 1857
Revolutionary Movements in British India Literature and Press during British India (Malayalam)

Major Visual and Audio Arts in Kerala

Kerala PSC Degree Level Study Notes

Viceroys of British India

Kerala PSC Daily Current Affairs
Our Apps Playstore
POPULAR EXAMS
SSC and Bank
Other Exams
GradeStack Learning Pvt. Ltd.Windsor IT Park, Tower - A, 2nd Floor, Sector 125, Noida, Uttar Pradesh 201303 help@byjusexamprep.com
Home Practice Test Series Premium