ഇന്ത്യയിലെ നൃത്തരൂപങ്ങൾ
സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പേരുകേട്ടതാണ് ഇന്ത്യ. വൈവിധ്യം എന്നത് രാജ്യത്തിന്റെ ഐഡന്റിറ്റിയാണ്. നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും ആദരണീയമായ സ്വത്വങ്ങളിലൊന്നാണ് ഇന്ത്യൻ നൃത്തം..
ഇന്ത്യയിൽ, നൃത്തരൂപങ്ങളെ വിശാലമായി 2 വിഭാഗങ്ങളായി തരംതിരിക്കാം- ക്ലാസിക്കൽ, നാടോടി നൃത്തരൂപങ്ങൾ.
ഈ നൃത്തരൂപങ്ങൾ പ്രാദേശിക പാരമ്പര്യമനുസരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഉത്ഭവിച്ചത്.
ഇന്ത്യയിലെ നൃത്തരൂപങ്ങൾ
ഇന്ത്യയിലെ 2 പ്രധാന നൃത്തരൂപങ്ങൾ ക്ലാസിക്കൽ & നാടോടി നൃത്തമാണ്. ക്ലാസിക്കൽ നൃത്തവും നാടോടി നൃത്തവും തമ്മിലുള്ള പ്രധാന വ്യത്യാസം ഉത്ഭവ പ്രദേശമാണ്.
ക്ലാസിക്കൽ നൃത്തത്തിന് നാട്യ ശാസ്ത്രവുമായി ആഴത്തിലുള്ള ബന്ധമുണ്ട്, അവിടെ ഓരോ ക്ലാസിക്കൽ നൃത്ത രൂപങ്ങളുടെയും പ്രത്യേക സവിശേഷതകൾ പരാമർശിക്കപ്പെടുന്നു.
മറുവശത്ത്, നാടോടി നൃത്തം അതാത് സംസ്ഥാന, വംശീയ അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളുടെ പ്രാദേശിക പാരമ്പര്യത്തിൽ നിന്ന് ഉയർന്നുവന്നു.
ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തം
നാട്യശാസ്ത്രത്തിൽ നിന്നാണ് ശാസ്ത്രീയ നൃത്തരൂപം ഉടലെടുത്തത്. സ്രോതസ്സുകൾ അനുസരിച്ച് ഇന്ത്യയിൽ 8 ശാസ്ത്രീയ നൃത്തരൂപങ്ങളുണ്ട്.
ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയം ചൗവ് നൃത്തത്തെ കൂടി ഉൾപ്പെടുത്തി 9 ക്ലാസിക്കൽ നൃത്തങ്ങളുടെ പട്ടിക തയ്യാറാക്കീട്ടുണ്ട്.
ശാസ്ത്രീയ നൃത്തത്തിൽ പ്രകടിപ്പിക്കുന്ന 8 അടിസ്ഥാന സാങ്കേതികതകൾ ചുവടെ നൽകിയിരിക്കുന്നു:
- ശൃംഗാരം
- ഹാസ്യം
- കരുണം
- രൗദ്രം
- വീരം
- ഭയാനകം
- ബീഭത്സം
- അദ്ഭുതം
ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തങ്ങളുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു:
ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തങ്ങളുടെ പട്ടിക | ഉത്ഭവ സംസ്ഥാനം |
ഭരതനാട്യം | തമിഴ്നാട് |
കഥക് | ഉത്തർപ്രദേശ് |
കുച്ചിപ്പുടി | ആന്ധ്രാപ്രദേശ് |
ഒഡീസി | ഒഡീഷ |
കഥകളി | കേരളം |
സത്രിയ | അസം |
മണിപ്പൂരി | മണിപ്പൂർ |
മോഹിനിയാട്ടം | കേരളം |
ഇന്ത്യയിലെ നാടോടി നൃത്തങ്ങൾ
ഇന്ത്യയിലെ നാടോടി നൃത്തങ്ങൾ അത് ഉത്ഭവിച്ച സമൂഹത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നു.
നാടോടി നൃത്തങ്ങൾ സാധാരണയായി അതാത് സമുദായത്തിന്റെ ആഘോഷവേളകളിൽ അവതരിപ്പിക്കപ്പെടുന്നു- കുട്ടിയുടെ ജനനം, ഉത്സവങ്ങൾ, കല്യാണങ്ങൾ മുതലായവ.
ഇന്ത്യയിൽ പല തരത്തിലുള്ള നാടോടി നൃത്തങ്ങളുണ്ട്.
ഇന്ത്യയിലെ നാടോടിനൃത്തങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു:
ഉത്ഭവ സംസ്ഥാനം | ഇന്ത്യയിലെ നാടോടി നൃത്തങ്ങളുടെ പട്ടിക |
ആന്ധ്രാപ്രദേശ് | വിലാസിനി നാട്യം, ഭാമകല്പം, വീരനാട്യം, ഡപ്പു, തപ്പേട ഗുല്ലു, ലംബാടി, ദിംസ, കോലാട്ടം. |
അരുണാചൽ പ്രദേശ് | ബുയ, ചലോ, വാഞ്ചോ, പാസി കോങ്കി, പോനുങ്, പോപ്പിർ |
അസം | ബിഹു, ബിച്ചുവ, നട്‌പൂജ, മഹാറസ്, കാളിഗോപാൽ, ബാഗുംബ, നാഗ നൃത്തം, ഖേൽ ഗോപാൽ. |
ബീഹാർ | ജത-ജതിൻ, ബഖോ-ബഖൈൻ, പൻവാരിയ |
ഛത്തീസ്ഗഡ് | ഗൗർ മരിയ, പന്തി, റൗട്ട് നാച്ച, പാണ്ഡ്വാനി, വേദമതി, കപാലിക് |
ഗുജറാത്ത് | ഗർബ, ദണ്ഡിയ റാസ്, ടിപ്പാനി ജൂറിയൻ, ഭാവായി |
ഗോവ | തരംഗമേൽ, കോലി, ദേഖ്‌നി, ഫുഗ്ഡി, ഷിഗ്മോ, ഘോഡെ, മോഡ്‌നി, സമയി നൃത്യ, ജാഗർ, രൺമലെ |
ഹരിയാന | ജുമർ, ഫാഗ്, ദാഫ്, ധമാൽ, ലൂർ, ഗുഗ്ഗ, ഖോർ. |
ഹിമാചൽ പ്രദേശ് | ജോറ, ഝലി, ഛർഹി, ധമൻ, ഛപേലി, മഹാസു |
ജമ്മു & കാശ്മീർ | റൗഫ്, ഹികത്, മന്ദ്ജാസ്, കുഡ് ദണ്ടി നാച്ച് |
ജാർഖണ്ഡ് | അൽകാപ്, കർമ്മ മുണ്ട, അഗ്നി, ജുമർ, ജനനി ജുമർ, മർദന ജുമർ, പൈക, ഫാഗ്വ |
കർണാടക | യക്ഷഗാനം, ഹുത്താരി, സുഗ്ഗി, കുനിത, കാർഗ |
കേരളം | ഓട്ടം തുള്ളൽ, കൈകൊട്ടികളി |
മഹാരാഷ്ട്ര | ലാവാനി, നകത, കോലി, ലെസിം, ഗഫ, ദഹികാല ദശാവതാർ |
മധ്യപ്രദേശ് | ജവാര, മത്കി, ആദ, ഖദാ നാച്ച്, ഫുൽപതി, ഗ്രിഡ ഡാൻസ്, സെലാലാർക്കി, സെലഭദോണി |
മണിപ്പൂർ | ഡോൾ ചോലം, താങ് താ, ലായ് ഹറോബ, പുങ് ചോലോം |
മേഘാലയ | കാ ഷാദ് സുക് മൈൻസിം, നോങ്‌ക്രെം, ലാഹോ |
മിസോറാം | ചെരാവ് നൃത്തം, ഖുല്ലം, ചൈലം, സോവ്‌ലാകിൻ, ചാങ്‌ലൈസാൻ, സാങ്‌തലം |
നാഗാലാൻഡ് | രംഗ്മ, സെലിയാങ്, എൻസുറോലിയൻസ്, ഗെതിംഗ്ലിം |
ഒഡീഷ | സവാരി, ഘുമാര, പൈങ്ക, മുനാരി |
പഞ്ചാബ് | ഭാൻഗ്ര, ഗിദ്ദ, ഡാഫ്, ധമൻ, ഭണ്ഡ് |
രാജസ്ഥാൻ | ഘുമർ, ചക്രി, ഗാനഗോർ, ജുലൻ ലീല, ജുമാ, സൂസിനി, ഘപാൽ |
സിക്കിം | ചു ഫാത്ത്, സിക്മാരി, സിംഗി ചാം അല്ലെങ്കിൽ സ്നോ ലയൺ, യാക് ചാം, ഡെൻസോങ് ഗ്നെൻഹ, താഷി യാങ്കു |
തമിഴ്നാട് | കുമി, കോലാട്ടം, കാവടി |
ത്രിപുര | ഹോജാഗിരി |
ഉത്തർപ്രദേശ് | നൗതങ്കി, രസ്ലീല, കജ്രി, ജോറ, ചാപ്പേലി |
ഉത്തരാഖണ്ഡ് | ഗർവാലി, കുമയൂനി, കജാരി, ജോറ, രസലീല |
ഇന്ത്യയിലെ നൃത്തരൂപങ്ങൾ PDF
ഇന്ത്യയിലെ നൃത്തരൂപങ്ങളെക്കുറിച്ചുള്ള ഈ പി ഡി എഫ് ഫയൽ എല്ലാ പ്രധാനപ്പെട്ട പോയിന്റുകളും ചർച്ച ചെയ്യുന്നുണ്ട്. ഈ പി ഡി എഫ് ഫയൽ കേരള PSC പരീക്ഷയ്ക്ക് വളരെ ഉപകാരപ്രദമാണ്.
Download Dance Forms in India PDF (Malayalam)
Related Links for Kerala Govt. Exam Preparation -
Comments
write a comment