ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടിക
ബർമിംഗ്ഹാം കോമൺ വെൽത് ഗെയിംസിൽ 18 സ്വർണ്ണത്തോടെയും 15 വെള്ളിയോടും 22 വെങ്കലത്തോടും കൂടി മെഡൽ പട്ടികയിൽ ഇന്ത്യ 5 ആം സ്ഥാനത്തു തുടരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, കാനഡ എന്നീ രാജ്യങ്ങളാണ് യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങളിൽ.
ഷൂട്ടിംഗിന്റെ അഭാവം 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ടയെ സാരമായി ബാധിക്കും. കഴിഞ്ഞ പതിപ്പിൽ 66 മെഡലുകളോടെ (26 സ്വർണവും 20 വെള്ളിയും 20 വെങ്കലവും) ഇന്ത്യ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ഇതിൽ ഏഴ് സ്വർണമടക്കം 16 എണ്ണവും ഷൂട്ടർമാർ നേടി. എന്നാൽ ഭാരോദ്വഹന താരങ്ങൾ തങ്ങളുടെ മികവ് തെളിയിച്ചതോടെ ഇന്ത്യ ബർമിംഗ്ഹാം ഗെയിംസിൽ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടു.
അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ ഒന്ന്, രണ്ട് സ്‌ഥാനങ്ങൾ നേടി. ബോക്‌സിംഗിൽ നിതു ഗംഗാസ്, അമിത് പംഗൽ, നിഖത് സരീൻ എന്നിവരുൾപ്പെടെയുള്ള സംഘം ഒന്നിലധികം മെഡലുകൾ നേടി. വനിതാ ഹോക്കി ടീമും വെങ്കല മെഡൽ പ്ലേ ഓഫ് നേടി. ഞായറാഴ്ച ആകെ 15 മെഡലുകളാണ് ഇന്ത്യ നേടിയത്.
ഓഗസ്റ്റ് 8-ലെ കോമൺവെൽത്ത് ഗെയിംസ് 2022 മെഡൽ പട്ടിക
റാങ്ക് | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
1 | ഓസ്ട്രേലിയ | 66 | 54 | 53 | 173 |
2 | ഇംഗ്ലണ്ട് | 56 | 60 | 52 | 168 |
3 | കാനഡ | 24 | 33 | 33 | 90 |
4 | ന്യൂസിലാന്റ് | 19 | 12 | 17 | 48 |
5 | ഇന്ത്യ | 18 | 15 | 22 | 55 |
6 | സ്കോട്ട്ലൻഡ് | 12 | 11 | 26 | 49 |
7 | നൈജീരിയ | 12 | 9 | 14 | 35 |
8 | വെയിൽസ് | 8 | 6 | 13 | 27 |
9 | ദക്ഷിണാഫ്രിക്ക | 7 | 9 | 11 | 27 |
10 | വടക്കൻ അയർലൻഡ് | 7 | 7 | 4 | 18 |
11-43 | മറ്റുള്ളവർ | 38 | 56 | 62 | 156 |
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടിക PDF
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് മെഡൽ പട്ടികയെക്കുറിച്ചുള്ള ഈ പി ഡി എഫ് ഫയൽ എല്ലാ പ്രധാനപ്പെട്ട പോയിന്റുകളും ചർച്ച ചെയ്യുന്നുണ്ട്. ഈ പി ഡി എഫ് ഫയൽ കേരള PSC പരീക്ഷയ്ക്ക് വളരെ ഉപകാരപ്രദമാണ്.
Download Birmingham Commonwealth Games 2022 medal tally PDF (Malayalam)
Related Links for Kerala Govt. Exam Preparation -
- Kerala State Film Awards 2022 (Malayalam)
- Major Visual and Audio Arts in Kerala
- Download National Movements in Kerala PDF (Malayalam)
- Download Arrival of Europeans PDF (Malayalam)
- Literature and Press during British India (Malayalam)
- Kerala PSC Degree Level Study Notes
Comments
write a comment