Analogy (സാമ്യങ്ങൾ), Reasoning Notes for Government Jobs, Download PDF

By Pranav P|Updated : February 7th, 2022

കേരള പി എസ് സി പരീക്ഷകളിൽ പ്രാധാന്യമേറിയ വിഷയങ്ങളിൽ ഒന്നാണ് ലോജിക്കൽ റീസണിംഗ്  . അതിൽ തന്നെ പത്താം ക്ലാസ്സുമുതൽ ഡിഗ്രി തലം വരെയുള്ള പൊതു പരീക്ഷകളിൽ  10 എണ്ണം വരെയുള്ള ചോദ്യങ്ങൾ  ലോജിക്കൽ റീസണിംഗ് മേഖലയിൽ  നിന്നും അനുബന്ധ വിഷയങ്ങളിൽ നിന്നുമായി ചോദിക്കാറുണ്ട്.  ഈ ലേഖനത്തിൽ കൂടുതലും ശ്രദ്ധിച്ചിട്ടുള്ളത് സാമ്യങ്ങൾ (Analogy)  പറ്റി വിശദീകരിക്കാനാണ്.ഈ ആർട്ടിക്കൾ കേരള PSC LDC പരീക്ഷയ്ക്കും , കേരള PSC LGS പരീക്ഷയ്ക്കും & കേരള PSC ഡിഗ്രി പരീക്ഷയ്ക്കും പ്രധാനമാണ്.

സാമ്യങ്ങൾ

 'ബന്ധം' എന്നും "പഠനം" എന്നും അർത്ഥം വരുന്ന രണ്ടു പദങ്ങളെ കൂട്ടിചേർത്താണ് "അനലോജി" എന്ന പദം ഉണ്ടായത്. വിശദീകരണത്തിനോ വ്യക്തതയ്ക്കോ വേണ്ടി ഒന്നിനെ മറ്റൊന്നുമായി സാമ്യപ്പെടുത്തി പറയുന്നതാണ് അനോളജി.ഒരു കാര്യവും മറ്റൊന്നും തമ്മിലുള്ള താരതമ്യമാണ് സാമ്യം, സാധാരണയായി വിശദീകരണത്തിനോ വ്യക്തതയ്ക്കോ വേണ്ടി-

 1. പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നിനെ മറ്റൊന്നുമായി താരതമ്യപ്പെടുത്തുമ്പോൾ.
 2. അറിയപ്പെടുന്ന സാമ്യതകളിലൂടെ അറിയാത്ത സാമ്യതകൾ കണ്ടുപിടിക്കാൻ.
 3. നിലവിലുള്ള വാക്കുകളുടെയും മറ്റും ക്രമങ്ങളിൽ നിന്ന് പുതിയവ ഉണ്ടാക്കിയെടുക്കാൻ.
 4. പരസ്പരം ബന്ധമില്ലാത്ത രണ്ടു കാര്യങ്ങൾ പങ്കുവയ്ക്കുന്ന ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധിപ്പിച്ചു പറയുന്ന എഴുത്തു രീതിയാണ് അനലോജി.

ചുവടെ, അനലോജിയുടെ വിവിധ വിഭാഗങ്ങളെ ഉദാഹരണ സഹിതം ചേർക്കുന്നു. മുൻവർഷങ്ങളിൽ പരീക്ഷകളിൽ വന്ന ചില പൊതുവായ ബന്ധങ്ങളാണത്  :-

 പദ സാമ്യം (Word Analogy)

 1. രാജ്യം &കറൻസി – (ഇന്ത്യ : റുപ്പീ :: യു. എസ്. എ : ?)

Ans- ഡോളർ

 1. സംസ്ഥാനം തലസ്ഥാനം – (ജർമ്മനി : ബെർലിൻ :: ഓസ്ട്രേലിയ : ?)

Ans- ക്യാൻബെറ

 1. പദം &പഠനം – ( മൈക്രോബയോളജി : സൂക്ഷ്മ ജീവികൾ :: പാരസൈറ്റോളജി : ?)

Ans - പാരസൈറ്റ്

 1. സ്ത്രീലിംഗം & പുല്ലിംഗം - (കുതിര : മെയർ :: കുറുക്കൻ : ?)

Ans- വിക്സൻ

 1. അളവ് & യൂണിറ്റ് – (ഊർജ്ജം : ജൂൾ :: മർദ്ദം : ?)

Ans - പാസ്കൽ

 1. മൃഗം & കുഞ്ഞുങ്ങൾ - ( ആട് : ബില്ലി:: പക്ഷി : ?)

 Ans – ചിക്ക് 

 1. പദം & പര്യായം – (ധർമ്മസങ്കടം : ബുദ്ധിമുട്ട് :: ? : ?) 

Ans – വലിയ : ഏറ്റവും വലിയ

 1. പദം & വിപരീതം – (തുറന്നു : അടഞ്ഞു :: ? : ?)

Ans – സന്തോഷം : ദയനീയം

 1. അവയവം & അസുഖം – (ഗ്ലോക്കോമ : കണ്ണ് : : ? : ? )

Ans – കല്ല് : വൃക്ക

 സംഖ്യാ സാമ്യം (Number Analogy)

 1. ഒരു സംഖ്യ മറ്റൊന്നിന്റെ ഗുണിതമാകുമ്പോൾ – ( 18 : 3 : : 24 : ?) – Ans - 4
 2. ഒരു സംഖ്യ മറ്റൊന്നിന്റെ വർഗ്ഗമൂലമാകുമ്പോൾ (24: 5 :: 35 : ?) – Ans - 6
 3. ഒരു സംഖ്യ മറ്റൊന്നിന്റെ ക്യൂബാകുമ്പോൾ ( 2: 8 : : ? :? ) – Ans – 3:27
 4. ഒറ്റയോ, ഇരട്ടയോ, അഭാജ്യമോ, എണ്ണൽ സംഖ്യകളോ വരുമ്പോൾ ( 5 : 7:: ? : ?) – Ans-11:13 

അക്ഷര സാമ്യം (Letter Analogy)

 1. അക്ഷരങ്ങൾ തമ്മിലുള്ള വ്യത്യാസം തുല്യമാകുമ്പോൾ – ( PQRS: RSTU : : MNOP :? ) – Ans - OPQR
 2. അക്ഷരങ്ങൾ തമ്മിലുള്ള വ്യത്യാസം ക്രമേണ കൂടിവരുമ്പോൾ ( JKLM: KMOQ : : ABCD :?) Ans - BDFH
 3. വിപരീത അക്ഷരങ്ങളുമായി ജോഡി ചേരുമ്പോൾ – (FCRV:UXIE : : NDOU: ?) Ans - MWLF
 4. വവ്വലുകൾ കൂടിവരുമ്പോൾ – ( GFUV : FEVU : : ETYH : ?) Ans - FSXG
 5. കൺസണന്റ്സ് കൂടിവരുമ്പോൾ ( GFUV : FEVU : : ETYH : ?) Ans - FSXG

പലതരം സാമ്യങ്ങൾ

 1. പദ സാമ്യം : ഈ രീതിയിലുള്ള ചോദ്യങ്ങളിൽ, ആദ്യത്തെയോ രണ്ടാമത്തെയോ ജോഡിയിൽ ഒരു പദം വിട്ടുപോയിരിക്കും. വിട്ട ഭാഗം തന്നിരിക്കുന്ന സാധ്യതകളിൽ നിന്ന് കണ്ടെത്താം. പദ സാമ്യത്തിൽ ചോദ്യങ്ങളും സാധ്യതകളും അർത്ഥ പൂർണ്ണമായ പദങ്ങൾ ആയിരിക്കും.

ഉദാഹരണം- 

 1. താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ, സാധ്യതകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

മണ്ണ് : പേഡോളജി :: ഹൃദയം : ?

 1. അസ്ട്രോളജി  B. കാർഡിയോളജി C.ടാക്സോണമി    D.കോങ്കോളജി

Ans. B.

പേഡോളജി മണ്ണിനെ കുറിച്ചുള്ള പഠനമാണ്. കാർഡിയോളജി ഹൃദയത്തെകുറിച്ചുള്ള പഠനമാണ്. അതുകൊണ്ട് B ആണ് ശരിയുത്തരം.

 1. താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ, സാധ്യതകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

നൂൽ : തുണി :: മെറ്റൽ ഗ്രിഡ് : ?

 1. കയർ B. ഗ്രിൽ  C. ലാപ്ടോപ്      D. ടെലെഗ്രാഫ്

Ans. B

തുണി നിർമ്മിച്ചിരിക്കുന്നത് നൂലുകൊണ്ടാണ്. അതുപോലെ ഗ്രിൽ ഉണ്ടാക്കിയിരിക്കുന്നത് മെറ്റൽ ഗ്രിഡ് കൊണ്ടാണ്. B ആണ് ശരിയുത്തരം.

 For More

Download Analogy PDF (Malayalam)

Coding & Decoding (Malayalam) 

Download Percentage PDF (Malayalam)

Averages (Malayalam)

Number System (Malayalam) 

Kerala PSC Degree Level Study Notes

Download BYJU'S Exam Prep App

 

 

Comments

write a comment

FAQs

 • സിംഹത്തിന്റെ സ്ത്രീലിംഗമാണ് സിംഹിണി.

 • രണ്ടു ചോദ്യങ്ങൾ വരെ സാമ്യങ്ങൾ എന്ന റീസണിങ് മേഖലയിൽ നിന്ന് PSC പൊതു പരീക്ഷയ്ക്ക് ചോദിക്കാറുണ്ട്.

 • ഉത്തരം: 33 

  (4+5)*3=27 > (5+6)*3=33

Follow us for latest updates